Image

വൈദികന്റെ വീട്ടിലെ മോഷണം; പ്രതിയായ മകന്‍ അറസ്റ്റില്‍; മോഷണം ആഡംബര ജീവിതത്തിന്റെ കടംവീട്ടാന്‍

Published on 11 August, 2022
 വൈദികന്റെ വീട്ടിലെ മോഷണം; പ്രതിയായ മകന്‍ അറസ്റ്റില്‍; മോഷണം ആഡംബര ജീവിതത്തിന്റെ കടംവീട്ടാന്‍

 

കോട്ടയം: തൃക്കോതമംഗലം സെന്‍മേരിസ് ബത് ലഹം  പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം  നടത്തിയ പ്രതിയെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ  നൈനാന്‍ ജേക്കബ് (36)ആണ് മോഷണം നടത്തിയത് . 

ചൊവ്വാഴ്ച വൈകിട്ടാണ് ഫാദര്‍ നൈനാന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത് .തുടര്‍ന്ന്  ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക  അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. ഷിനോ  നൈനാന്‍ ജേക്കബ്  കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍  വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഇയാളില്‍  നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു . മോഷണത്തിനു ശേഷം വീടിനുള്ളില്‍ വിതറിയ മുളക് പൊടി സമീപത്തുള്ള ഒരു കടയില്‍ നിന്നാണ് വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍.ന്‍, പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാര്‍ കെ ആര്‍, പള്ളിക്കത്തോട് എസ്.എച്ച്. ഓ പ്രദീപ് എസ്, എസ് .ഐ മാരായ ലെബിമോന്‍ കെ.എസ്, ശ്രീരംഗന്‍ കെ.ആര്‍, ജോമോന്‍ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി,   എ.എസ്. ഐ പ്രദീപ് കുമാര്‍, സി.പി.ഓമാരായ ജയകൃഷ്ണന്‍, ഫെര്‍ണാണ്ടസ്,സാജു പി മാത്യു, ജിബിന്‍ ലോബോ,സുനില്‍ പി.സി, ജസ്റ്റിന്‍, രഞ്ജിത്ത് ജി, സതീഷ് ടി.ജി,സരുണ്‍ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

Join WhatsApp News
Revelation16:15 2022-08-12 13:04:17
ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക