Image

അതിരൂപത ഭരണസമിതി പുനഃസംഘടിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് താഴത്ത് 

Published on 11 August, 2022
അതിരൂപത ഭരണസമിതി പുനഃസംഘടിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് താഴത്ത് 

കൊച്ചി: എറണാകുളം അങ്കമാലി മേജര്‍ അതിരുപതയുടെ ഭരണചുമതലയുള്ള അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയിലെ ഭരണസമിതി (കൂരിയ) പുനഃസംഘടിപ്പിച്ചു. വികാരി ജനറാള്‍, ചാന്‍സലര്‍, വൈസ് ചാന്‍സലര്‍  പി.ആര്‍.ഒയ്ക്കുമാണ് പ്രധാനമായും മാറ്റങ്ങള്‍ നല്‍കിയിരിക്കുന്നത്. 

പി.ആര്‍.ഒ ആയിരുന്ന ഫാ.മാത്യൂ കിലുക്കന്‍ സത്യദീപം ചീഫ് എഡിറ്റര്‍ കൂടിയാണ്. പി.ആര്‍.ഒ പദവി ഒഴിഞ്ഞ അദ്ദേഹം ചീഫ് എഡിറ്റര്‍ സ്ഥാനത്ത് തുടരും. ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ ആണ് പുതിയ ചാന്‍സലറും പി.ആര്‍.ഒയും മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി വൈസ് റെക്ടറാണ്. 

വികാരി ജനറാള്‍മാരില്‍ ഒരാളായിരുന്ന ഫാ.മജായ് അയിനിയാടന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഡയറക്ടറാകും. പകരം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഡയറക്ടര്‍ വര്‍ഗീസ് പൊട്ടയ്ക്കല്‍ പ്രൊ-സെഞ്ചുലസ് ആയി നിയമിതനായി. 

വികാരി ജനറാള്‍ ആയിരുന്ന ഫാ. ഹോര്‍മീസ് മൈനാട്ടി ലിസി ആശുപത്രിയുടെ സ്പിരിച്ച്വല്‍ ഡയറക്ടറാകും. മറ്റൊരു വികാരി ജനാറാള്‍ ഫാ.ജോസ് പുതിയേടം പറവൂര്‍ (കോട്ടക്കാവ്) ഫൊറോന വികാരിയായി നിയമിതനായി. മുന്‍ ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്റിയന്‍ മാണിക്കത്താന്‍ കുടവെച്ചൂര്‍ പള്ളി വികാരിയായി നിയമിതനായി. പകരം പോള്‍ മാടശ്ശേരി (ജൂനിയര്‍ ) ഫിനാന്‍സ് ഓഫീസറായി. 

ഫാ.ജസ്റ്റീന്‍ കൈപ്പറമ്പാടനെ വിയാനി പ്രിന്റിംഗ് മാനേജര്‍ ആയി നിയമിച്ചു. ഫാ. പീറ്റര്‍ കാത്തിരത്തുംകരി ഉളവൈപ്, വല്യാറ പ്രോ വികാരിയാകും. ഫാ. സോണി മഞ്ഞളിയെ വൈസ് ചാന്‍ലസര്‍, ഓഫ്‌സ് സെക്രട്ടറി, ആര്‍ച്ച് ഡയോഷ്യന്‍ ഇന്‍ര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ നിയമിച്ചു. 

ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ സെക്രട്ടറിയായിരുന്ന ഫാ.ജോസഫ് പടിഞ്ഞാറെ പള്ളാട്ടിലിനെ കൊളങായ് പള്ളി വികാരിയായി നിയമനം നല്‍കി. മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ സെഞ്ചുലസ് ആയി. കൂരിയയിലുണ്ടായിരുന്ന ഫാ.ബിജു പെരുമായന്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചു. 

അഡ്മിനിസ്‌ട്രേറ്ററുടെ സെക്രട്ടറി, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍ എന്നി പദവികളില്‍ ഫാ. പോള്‍ പുന്നയ്ക്കല്‍ നിയമിതനായി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക