Image

യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

ജോബിന്‍സ് Published on 11 August, 2022
യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

യുവമോര്‍ച്ചാ നേതാവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ്  മൂന്ന് പേര്‍ കൂടി അറസ്റ്റിലായത്. . ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. 

മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. സുള്ള്യ സ്വദേശികളായ ഇവരെ കാസര്‍ഗോഡ് നിന്നാണ് പിടിയികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവാണ് മരിച്ചത്. ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക