Image

ഇഡി നടപടികള്‍ക്ക് സ്റ്റേ ഇല്ല ; തോമസ് ഐസക്കിന്റെ ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കും

ജോബിന്‍സ് Published on 11 August, 2022
ഇഡി നടപടികള്‍ക്ക് സ്റ്റേ ഇല്ല ; തോമസ് ഐസക്കിന്റെ ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കും

കിഫ്ബിക്കെതിരായ കേസില്‍ ഇഡി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ഇരു കൂട്ടരുടേയും വാദങ്ങള്‍ കേട്ട ഹൈക്കോടതി പക്ഷെ
 ഇഡി നടപടികള്‍ക്ക് സ്റ്റേ നല്‍കിയില്ല. 

ഫെമ ലംഘനമെന്ന  പേരിലുള്ള ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും കിഫ്ബിയുടെ എക്‌സ് ഓഫിഷ്യോ മെംബര്‍   ആയതു കൊണ്ട് മാത്രം തന്നെ ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്നും തോമസ് ഐസക് വാദിച്ചു. 

എന്നാല്‍.സംശയം തോന്നിയാല്‍ ചോദ്യം ചെയ്തു കൂടെ എന്ന് കോടതി ചോദിച്ചു.ചോദ്യം ചെയ്യണോ എന്നുള്ള സംശയം മാത്രമാണ് ഇഡിക്കുള്ളതെന്ന്  ഐസക് വാദിച്ചു.എന്ത് നിയമലംഘനമാണ് താന്‍ നടത്തിയത് എന്ന് ഇഡി വ്യക്തമാക്കണം. എന്നാല്‍ പ്രതിയായിട്ടല്ല സാക്ഷിയായി ഒരാളെ അന്വേഷണ ഏജന്‍സിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.നിലവില്‍ എന്നെ കുറ്റാരോപിതനായിട്ടാണ് ഇ ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി

സമന്‍സ് മാത്രം ആണ് നല്‍കിയത് എന്ന് പറഞ്ഞ ഇഡി ,അന്വേഷണവുമായി ഐസക്  സഹകരിക്കണം എന്ന് ആവശ്യപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനെ വിശ്വാസത്തില്‍ എടുക്കാന്‍ ഹര്‍ജിക്കാരന് സാധിക്കില്ലേയെന്നും ഇഡി ചോദിച്ചു..കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക