Image

തോമസ് ഐസിക്കിന് നോട്ടീസ് നല്‍കാന്‍ ഇഡിക്ക് എന്തധികാരമാണുള്ളതെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 11 August, 2022
തോമസ് ഐസിക്കിന് നോട്ടീസ് നല്‍കാന്‍ ഇഡിക്ക് എന്തധികാരമാണുള്ളതെന്ന് വി.ഡി. സതീശന്‍

കിഫ്ബിക്കെതിരെയുള്ള ഇഡി അന്വേഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്‍കാന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെളുപ്പിക്കല്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂന്ന കാര്യമെന്നും മസാലബോണ്ട് ഇഡിയുടെ അധികാര പരിധിയിലുള്ള കാര്യമല്ലെന്നും  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ഐസക്കിനെതിരെയുള്ള ഇഡി നീക്കത്തില്‍ ശക്തമായ നിലപാടെടുത്തിരിക്കുന്ന സിപിഎമ്മിനും സര്‍ക്കാരിനും പ്രതിപക്ഷ നേതാവിന്റെ പിന്തുണ കൂടുതല്‍ കരുത്ത് നല്‍കും. തനിക്കെതിരെയുള്ള കേസെന്താണെന്ന് പോലും പറഞ്ഞിട്ടില്ലെന്നും ഇഡിയുമായി സഹകരിക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. 

ഇഡി ബിജെപിയുടെ ചട്ടുകമാണെന്നും തോമസ് ഐസക് വിമര്‍ശിച്ചിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക