Image

കഴക്കൂട്ടത്ത് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ജോബിന്‍സ് Published on 11 August, 2022
കഴക്കൂട്ടത്ത് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്.

മദ്യലഹരിയിലായിരുന്ന രാജ വാക്കുതര്‍ക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ രാജു വീടിന് മുന്നില്‍ കുഴഞ്ഞു വീണു. ശബ്ദം കേട്ട നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

സഹോദരന്‍ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ. ഇരുവരും  മദ്യപിച്ച് വഴക്കടിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക