Image

ഇഡി ബിജെപിയുടെ ചട്ടുകം ; സഹകരിക്കില്ലെന്ന് തോമസ് ഐസക്

ജോബിന്‍സ് Published on 11 August, 2022
ഇഡി ബിജെപിയുടെ ചട്ടുകം ; സഹകരിക്കില്ലെന്ന് തോമസ് ഐസക്

ഇഡിയുമായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. താന്‍ ചെയ്ത കുറ്റമെന്താണെന്ന് ആദ്യം പറയട്ടെയെന്നും ഇഡിയെന്നത് ബിജെപിയുടെ ചട്ടുകം മാത്രമാണെന്നും തോമസ് ഐസക് പറഞ്ഞു. 
ഇ ഡി തനിക്ക് ഏകപക്ഷീയമായി രണ്ട് സമന്‍സയച്ചു. എന്നാല്‍ രണ്ടിലും ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ ഒന്നര വര്‍ഷമായി കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നടത്തുകയാണ്. എന്നിട്ടും കുറ്റം എന്താണെന്ന് പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞു. ഫെമ നിയമം ലംഘിച്ചുണ്ടെങ്കില്‍ അതിന് ആദ്യം നടപടി എടുക്കേണ്ടത് ആര്‍ബിഐയാണ്. ഫെമ കേസുകളില്‍ ഇ ഡിക്ക് യാതൊരു സവിശേഷ അധികാരവുമില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ഇ ഡിക്ക് സവിശേഷ അധികാരമുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ വികസനത്തെ അട്ടിമറിക്കുകയാണ് കിഫ്ബിയിലൂടെ ബി ജെ പിയും കേന്ദ്രവും ലക്ഷ്യമിടുന്നത്. ഇ ഡിയെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ നിയമപരമായും ജനങ്ങളെ അണനിരത്തിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക