Image

കാശ്മീരില്‍ ചാവേറാക്രമണം ; മൂന്ന് ധീരജവാന്‍മാര്‍ക്ക് വീരമൃത്യു

ജോബിന്‍സ് Published on 11 August, 2022
കാശ്മീരില്‍ ചാവേറാക്രമണം ; മൂന്ന് ധീരജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ ചാവേറാക്രമണം. സൈനീക ക്യാമ്പിലാണ് ചാവേറാക്രമണം ഉണ്ടായത്.  സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയുള്ള പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു. 
രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. 

ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ചാവേറുകളായി എത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക