Image

ജസ്റ്റിസ് യു.യു. ലളിത് 49ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Published on 10 August, 2022
ജസ്റ്റിസ് യു.യു. ലളിത് 49ാമത്    സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമന ഉത്തരവില്‍ ഒപ്പുവെച്ചു.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പിന്‍ഗാമിയായാണ് ചുമതലയേല്‍ക്കുന്നത്.

ആഗസ്റ്റ് 27ന് അധികാരമേല്‍ക്കും. 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. ബാറില്‍ നിന്നു സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു. ലളിത്.

ബോംബെ ഹൈകോടതിയിലെ മുന്‍ അഡീഷനല്‍ ജഡ്ജിയായിരുന്ന യു.ആര്‍. ലളിതിന്റെ മകനായിരുന്നു യു.യു. ലളിത് 1983ലാണ് ബാറില്‍ അംഗമാകുന്നത്. നേരിട്ട് സുപ്രീംകോടതിയിലേക്കെത്തുന്ന രാജ്യത്തെ ആറാമത്തെ മുതിര്‍ന്ന അഭിഭാഷകനാണ് അദ്ദേഹം.

മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുള്‍പ്പെടെ സുപ്രീംകോടതിയുടെ പല സുപ്രധാന വിധികളും പുറപ്പെടുവിച്ച ബെഞ്ചില്‍ ലളിത് അംഗമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക