Image

ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി മാര്‍ച്ച് ; പ്രതിഷേധമിരമ്പി

ജോബിന്‍സ് Published on 10 August, 2022
ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി മാര്‍ച്ച് ; പ്രതിഷേധമിരമ്പി

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും. ഇന്ന് തിരുവനന്തപുരത്ത് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചപ്പോള്‍ തലസ്ഥാന നഗരി പ്രതിഷേധക്കടലായി. 

തീരമേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ കടലിന്റെ മക്കളുടെ ചങ്കൂറ്റത്തിന് മുന്നില്‍ പോലീസ് അടിയറവ് പറഞ്ഞു. തുടര്‍ന്നു സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാന്‍ സമരക്കാരെ പൊലീസ് അനുവദിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണം മൂലമാണ് തീരദേശ മേഖല മുഴുവനായി കടല്‍വിഴുങ്ങുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ പത്ത് ദിവസമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക