Image

ബഫര്‍ സോണ്‍ : കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി പുതിയ ഉത്തരവ്

ജോബിന്‍സ് Published on 10 August, 2022
ബഫര്‍ സോണ്‍ : കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി പുതിയ ഉത്തരവ്

സംസ്ഥാനത്ത് ഏറെ വിവാദമായ ബഫര്‍ സോണ്‍ വിഷയത്തില്‍ പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ജനവാസമേഖലകളേയും കൃഷിയിടങ്ങളേയും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തി. 27 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 2019ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്.

2019 ഉത്തരവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ബഫര്‍ സോണ്‍ ഒരു കിലോ മീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി വലിയ ആശങ്ക ഉയര്‍ത്തിയപ്പോഴാണ് സംസ്ഥാനത്തിന്റെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്. സംസ്ഥാനം പുതിയ ഉത്തരവിറക്കാതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വാദം ശക്തമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക