Image

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍;  സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാറും തേജസ്വി യാദവും

ജോബിന്‍സ് Published on 10 August, 2022
ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍;  സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാറും തേജസ്വി യാദവും

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഹാറില്‍ മഹാസഖ്യം അധികാരമേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. 

എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. മറ്റ് മന്ത്രിമാര്‍ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. തേജസ്വി യാദവ് രണ്ടാം തവണയാണ് ഉപമുഖ്യമന്ത്രികുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പും മന്ത്രിസഭാ വികസനവും പിന്നീട് നടക്കും. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. 

വിശാല സഖ്യത്തിന് 164 പേരുടെ പിന്തുണയുണ്ട് എന്നാണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 7 പാര്‍ട്ടികളും ഒരു സ്വതന്ത്രനുമാണ് സഖ്യത്തിലുള്ളത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാര്‍ ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക