Image

തൃശൂര്‍ മാളയില്‍ ചുഴലിക്കാറ്റ് ; വ്യാപക നാശനഷ്ടം

ജോബിന്‍സ് Published on 10 August, 2022
തൃശൂര്‍ മാളയില്‍ ചുഴലിക്കാറ്റ് ; വ്യാപക നാശനഷ്ടം

തൃശൂര്‍ ജില്ലയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. മാള, അന്നമനട മേഖലകളിലാണ് ചുഴലിക്കാറ്റുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി . നിരവധി വീടുകള്‍ തകര്‍ന്നു. മേല്‍ക്കൂരയിലെ ഓടുകളും ഷീറ്റുകളും പറന്നുപോയി. 

അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്. ജാതി,പ്ലാവ്,തേക്ക് എന്നിങ്ങനെ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി വീണു. നൂറോളം വാഴകളും നിലംപൊത്തി. രണ്ട് മാസം മുമ്പും അന്നമനട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായിരുന്നു.

ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റ് വീശിയത്. ഒടിഞ്ഞ് വീണ മരങ്ങളും മറ്റും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി. ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക