Image

സ്ത്രീധന പീഡനം : യുവതി ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് അറസ്റ്റില്‍

ജോബിന്‍സ് Published on 10 August, 2022
സ്ത്രീധന പീഡനം : യുവതി ആത്മഹത്യ ചെയ്തു ; ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്സാനയാണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ളാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം നിരന്തരമായി സ്ത്രീധനത്തെ ചൊല്ലി അമലിന്റെ വീട്ടുകാര്‍ അഫ്‌സാനയുമായി വഴക്കിട്ടിരുന്നു. അഫസാനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന. മൊബൈല്‍ ഷോപ്പ് ജിവനക്കാരനാണ് അമല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക