Image

കരുവന്നൂര്‍ തട്ടിപ്പില്‍ നേരറിയാന്‍ ഇഡി ; പ്രതികളുടെ വീട്ടില്‍ റെയ്ഡ് 

ജോബിന്‍സ് Published on 10 August, 2022
കരുവന്നൂര്‍ തട്ടിപ്പില്‍ നേരറിയാന്‍ ഇഡി ; പ്രതികളുടെ വീട്ടില്‍ റെയ്ഡ് 

കരവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ ഇഡിയുടെ നിര്‍ണ്ണായക ഇടപെടല്‍. കേസിലെ പ്രതികളുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു. ഇഡി റെയ്ഡ് നടത്തിയത്. 

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷമായെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കേസില്‍ കേന്ദ്രഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സിപിഎം ഭരണ സമിതിയായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. ഇതിനാല്‍ തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കേരള സര്‍ക്കാര്‍ എതിര്‍ക്കുമെന്നുറപ്പാണ്. കേസിലെ മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിക്കാണ് പരിശോധന ആരംഭിച്ചത്.

കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ്, എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക