Image

അത് പൊതുരേഖയല്ല ; സ്വപ്‌നയുടെ രഹസ്യമൊഴി സരിതയ്ക്ക് നല്‍കില്ലെന്ന് ഹൈക്കോടതി

ജോബിന്‍സ് Published on 10 August, 2022
അത് പൊതുരേഖയല്ല ; സ്വപ്‌നയുടെ രഹസ്യമൊഴി സരിതയ്ക്ക് നല്‍കില്ലെന്ന് ഹൈക്കോടതി

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് നല്‍കാനാവില്ലെന്ന് ഹൈക്കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.

തനിക്കെതിരെ മൊഴിയില്‍ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ തള്ളിയിരുന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കും എതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് സരിത തേടിയത്.

കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് എങ്ങനെ ആവശ്യപ്പെടാന്‍ കഴിയുമെന്ന് നേരത്തെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക