Image

പഠിച്ച ശേഷമേ ഒപ്പിടൂ ; രണ്ടും കല്‍പ്പിച്ച് ഗവര്‍ണ്ണര്‍

ജോബിന്‍സ് Published on 10 August, 2022
പഠിച്ച ശേഷമേ ഒപ്പിടൂ ; രണ്ടും കല്‍പ്പിച്ച് ഗവര്‍ണ്ണര്‍

ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഓര്‍ഡിനന്‍സുകള്‍ പഠിക്കാന്‍ സമയം വേണം. വിശദമായി പഠിച്ചതിന് ശേഷമേ ഒപ്പിടുന്ന കാര്യം തീരുമാനിക്കൂ. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിനൊന്നും മറുപടി പറയുന്നില്ല. തന്റെ ബോധ്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അത് സഭയില്‍ വച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ പഠിച്ചതിന് ശേഷം ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി.

അതേസമയം സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് വിസിറ്റര്‍ പദവി നല്‍കാനുള്ള ഉന്നത വിദ്യാഭ്യാസ സമിതിയുടെ ശിപാര്‍ശ കണ്ടിട്ടില്ല. കാണാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിലസം ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക