Image

തിരഞ്ഞെടുപ്പ് നടത്തൂ ; നിതീഷിനെ വെല്ലുവിളിച്ച് ചിരാഗ് പാസ്വാന്‍

ജോബിന്‍സ് Published on 09 August, 2022
തിരഞ്ഞെടുപ്പ് നടത്തൂ ; നിതീഷിനെ വെല്ലുവിളിച്ച് ചിരാഗ് പാസ്വാന്‍

 

നിതീഷ് കുമാറിന്റെ രാജിയ്ക്ക് പിന്നാലെ ബിഹാറില്‍ വാക്‌പോരും രൂക്ഷമാകുന്നു. എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, നിതീഷ് കുമാറിനെ വെല്ലുവിളിച്ചു. ആര്‍ജ്ജവമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരത്തില്‍ വരാനാണ് നിതീഷിനോട് ചിരാഗിന്റെ വെല്ലുവിളി. 

വിശ്വാസ്യത ഇല്ലാത്ത നേതാവായി നിതീഷ് കുമാര്‍ മാറിയെന്ന് ചിരാഗ് പറഞ്ഞു. നിതീഷ് കുമാറിന് സ്വാര്‍ഥതാല്‍പര്യമാണ്. തന്റെ രാഷ്ട്രീയഭാവി സംരക്ഷിക്കാനാണ് നിതീഷിന്റെ ശ്രമം. ബിഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരു സീറ്റുപോലും ജെ.ഡി.യു നേടില്ലെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.

നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏതാനും മണിക്കൂറുകള്‍ മുമ്പാണ് രാജി വച്ചത്. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിട്ടാണ് രാജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക