Image

ഒടുവില്‍ മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു ; 18 മന്ത്രിമാര്‍

ജോബിന്‍സ് Published on 09 August, 2022
ഒടുവില്‍ മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു ; 18 മന്ത്രിമാര്‍

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് ഭരണം നടത്തിയ 40 ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പുതിയ മന്ത്രി സഭ അധികാരമേറ്റു. 18 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 9 മന്ത്രിമാരെ വീതം ഷിന്‍ഡെ-ബിജെപി പക്ഷങ്ങള്‍ പങ്കുവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള മുന്‍ മന്ത്രിമാര്‍ പലരും പുതിയ മന്ത്രിസഭയിലും ഉണ്ട്. 

മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അനുയായികള്‍ ഭീഷണി മുഴക്കിയ സേനാ എംഎല്‍എ അബ്ദുള്‍ സത്താറും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ വികസനത്തിന് പിന്നാലെ പിന്നാലെ ഷിന്‍ഡെ  ക്യാമ്പിലും ബിജെപി ക്യാമ്പിലും അതൃപ്തര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ഏക്‌നാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്‌നാവിസും പലവട്ടം ദില്ലിയില്‍ പോയി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇപ്പോഴത്തെ മന്ത്രിസഭാ വികസനം സാധ്യമാക്കിയത്. അതൃപ്തര്‍ പാലം വലിക്കുമോ എന്ന ഭീതി ഇപ്പോഴും സര്‍ക്കാരിനുണ്ട്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക