Image

ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടി ബഹിഷ്‌ക്കരിച്ച് മേയര്‍ ബീന ഫിലിപ്പ് 

ജോബിന്‍സ് Published on 09 August, 2022
ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടി ബഹിഷ്‌ക്കരിച്ച് മേയര്‍ ബീന ഫിലിപ്പ് 

ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. സംഘപരിവാര്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ മറ്റു പരിപാടികളും ഒഴിവാക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

പി.ആര്‍.ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളജും ചേര്‍ന്ന് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ വാര്‍ഷികാചരണ പരിപാടിയില്‍ നിന്നാണ് മേയര്‍ വിട്ടുനിന്നത്. മേയറെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേയറുടെ അസാന്നിധ്യത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് മേയര്‍ എത്താതിരുന്നതെന്നും പരിപാടിയില്‍ നിന്നും മനപൂര്‍വ്വം വിട്ടുനിന്നതല്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഇക്കാര്യം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മേയര്‍ മറ്റുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക