Image

മടലുകൊണ്ട് മുഖമടിച്ച് പൊട്ടിച്ചു ; നാല് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത

ജോബിന്‍സ് Published on 09 August, 2022
മടലുകൊണ്ട് മുഖമടിച്ച് പൊട്ടിച്ചു ; നാല് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത

തൃശൂരില്‍ നാല് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. തെങ്ങിന്റെ മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. കുന്നംകുളം തുവനൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ടാനച്ഛനായ പ്രസാദിന് എതിരെ പൊലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.

ഇന്ന് രാവിലെയാണ് സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് അമ്മയുടെ മൊഴി. പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണ് പിന്നീട് വിദഗ്ത ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലെക്ക് മാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക