Image

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് പിണറായിക്ക് സ്റ്റാലിന്റെ കത്ത് 

ജോബിന്‍സ് Published on 09 August, 2022
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് പിണറായിക്ക് സ്റ്റാലിന്റെ കത്ത് 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത്. ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നും ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് പിണറായി അയച്ച കത്തിന് മറുപടിയായാണ് സ്റ്റാലിന്‍ കത്തയച്ചത്. 

മുല്ലപ്പെരിയാര്‍ ഡാം എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. റൂള്‍ കര്‍വ് അനുസരിച്ചാണ് പ്രളയനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. കേന്ദ്ര ജലക്കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

അണക്കെട്ടും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. മുന്നറിയിപ്പ് നല്‍കാതെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റൂള്‍ കര്‍വ് പാലിക്കുന്നതിനായി വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക