Image

ഗവര്‍ണ്ണറുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചന നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍

ജോബിന്‍സ് Published on 09 August, 2022
ഗവര്‍ണ്ണറുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചന നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍

സര്‍ക്കാര്‍ - ഗവര്‍ണ്ണര്‍ പോര് രൂക്ഷമായ സാഹചര്യത്തില്‍ സമവായ ശ്രമത്തിന് സൂചന നല്‍കി സര്‍ക്കാര്‍. ഗവര്‍ണ്ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കും. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. 
കേരള സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക