Image

കോഴിക്കോട് നിന്നും കാണാതായ പ്രവാസി യുവാവ് കോടതിയില്‍ ഹാജരായി

ജോബിന്‍സ് Published on 08 August, 2022
കോഴിക്കോട് നിന്നും കാണാതായ പ്രവാസി യുവാവ് കോടതിയില്‍ ഹാജരായി

കോഴിക്കോട് നിന്നും കാണാതായ പ്രവാസി യുവാവിനെ കണ്ടെത്തി. ഖത്തിറില്‍ നിന്നും എത്തിയ റിജേഷിനെയായിരുന്നു കാണാതായത്. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ന് റിജേഷ് നാദാപുരം കോടതിയില്‍ ഹാജരായി 

ഖത്തറില്‍ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷ്(35) ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. ഇതിനിടയില്‍ അജ്ഞാതര്‍ പല തവണ റിജേഷിനെ അന്വേഷിച്ച്  വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.

സഹോദരിയുടെ ബെംഗളുരുവിലെ വീട്ടില്‍ കഴിയുകയായിരുന്നു താന്‍ എന്നാണ് റിജേഷ് കോടതിയില്‍ മൊഴി നല്‍കിയത്. അജ്ഞാതര്‍ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വര്‍ണ്ണത്തിന് വേണ്ടിയാണെന്നാണ് സംശയം ഉയര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക