Image

ബാലഗോഗുലം വിവാദം : മേയര്‍ ബീനാ ഫിലിപ്പിനെ തള്ളി സിപിഐഎം

ജോബിന്‍സ് Published on 08 August, 2022
ബാലഗോഗുലം വിവാദം : മേയര്‍ ബീനാ ഫിലിപ്പിനെ തള്ളി സിപിഐഎം

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയെ തള്ളി സിപിഐഎം. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് ഇതെന്നും സിപിഐഎം കോഴിക്കോട് ജില്ലാകമ്മിറ്റി വ്യക്തമാക്കി. 

മേയറുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടി. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

കേരളത്തില്‍ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് സിപിഐഎം മേയര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചത്. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദപ്രതികരണം. എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് മേയര്‍ ബിന ഫിലിപ്പ് പ്രതികരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക