Image

റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

ജോബിന്‍സ് Published on 08 August, 2022
റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

സംസ്ഥാനത്തെ ദേശീയപാതകളുടെ ശോചനീയാവസ്ഥയില്‍ ഇടപെട്ട് ഹൈക്കോടതി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നില്‍കി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കാണ് നിര്‍ദ്ദേശം നല്‍കിയത്. 

ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍ പൂര്‍ത്തികരിക്കണമെന്നും കോടതി പറഞ്ഞു. ജില്ലാ കളക്ടര്‍മാരേയും കോടതി വിമര്‍ശിച്ചു. എവര്‍ എന്താണ് ചെയ്യുന്നതെന്നും മരിച്ചു കഴിഞ്ഞാണോ നടപടിയെടുക്കേണ്ടതെന്നും കോടതി ചോദിച്ചു.

മരിച്ചവരുടെ കുടുംബങ്ങളോട് ആര് മറുപടി പറയുമെന്നും കോടതി ചോദിച്ചു. ജില്ലാ കളക്ടര്‍മാര്‍ കാഴചക്കാരാകരുതെന്ന് കോടതി പറഞ്ഞു. എല്ലാ ജില്ലാ കളക്ടര്‍മാരും പ്രോആക്ടീവായി ആയി പ്രവര്‍ത്തിക്കണം എന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. അത് കേന്ദ്ര, സംസ്ഥാന, പ്രാദേശിക റോഡുകള്‍ ആയാലും കളക്ടര്‍മാര്‍ ഇടപെടണം. ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം കളക്ടര്‍മാര്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക