Image

പൊന്നണിഞ്ഞ് സിന്ധു ; അഭിമാനത്തോടെ ഇന്ത്യ

ജോബിന്‍സ് Published on 08 August, 2022
പൊന്നണിഞ്ഞ് സിന്ധു ; അഭിമാനത്തോടെ ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിനം ഇന്ത്യന്‍ ക്യാമ്പിന്റെ ആവേശം വാനോളമുയര്‍ത്തി ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധുവിന് സ്വര്‍ണ നേട്ടം. ഉച്ചയ്ക്ക് 1.20ന്  തുടങ്ങിയ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പി വി സിന്ധു കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള സെറ്റുകള്‍കള്‍ക്ക് മലര്‍ത്തിയടിച്ചാണ് സിന്ധു സുവര്‍ണ്ണ നേട്ടം കൊയ്തത്. സ്‌കോര്‍ 21 -15 21 -13.

സിന്ധുവിന്റെ പരിചയസമ്പത്തിന് മുന്നില്‍ എതിരാളി നിഷ്പ്രഭയാകുന്ന കാഴ്ചയായിരുന്നു കണ്ടത്. അത്ര മികച്ച രീതിയില്‍ എതിരാളിക്ക് ഒരു പഴുതും കൊടുക്കാതെ പ്രഫഷണലിസത്തിന്റെ നെറുകയിലായിരുന്നു സിന്ധുവിന്റെ ചുവടുകള്‍. പ്രതീക്ഷിച്ച മെഡല്‍ കിട്ടിയ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്.

2014 ല്‍ വെങ്കലം 2018 ല്‍  വെള്ളിയും നേടിയ സിന്ധു ഈ വര്‍ഷം സ്വര്‍ണം  നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഇത് ഇന്ത്യയുടെ 19 ആം സ്വര്‍ണം മെഡലാണ്, നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താനും ടീമിനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക