Image

പോലീസുകാരെ പറ്റിച്ച് കോടികളുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ പിടിയില്‍

ജോബിന്‍സ് Published on 08 August, 2022
പോലീസുകാരെ പറ്റിച്ച് കോടികളുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ പിടിയില്‍

പോലീസുകാരെ പറ്റിച്ച് കോടികളുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ പിടിയില്‍ പരാതി ലഭിച്ച കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഒന്നരക്കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇനിയും പരാതി നല്‍കാത്തവര്‍ ഉണ്ടെന്നും ആറുകോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് പോലീസിന്റെ നിഗമനം. 

കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ(43)ആണ് അറസ്റ്റിലായത്. 2017- 18-ല്‍, പൊലീസുകാരായ സഹപ്രവര്‍ത്തകരെക്കൊണ്ട് പൊലീസ് സൊസൈറ്റിയില്‍നിന്ന് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സഹപ്രവര്‍ത്തകരായ പോലീസുകാരില്‍ നിന്നും അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് ഇയാള്‍ വാങ്ങിയത്. 

സൊസൈറ്റിയില്‍ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15000 മുതല്‍ 25000 വരെയും വാഗ്ദാനംചെയ്താണ് ഇയാള്‍ പണം വാങ്ങിയത്. ആദ്യ ആറുമാസം ഇത്തരത്തില്‍ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്‍കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ മുങ്ങുകയായിരുന്നു.

പരാതികളെ തുടര്‍ന്ന് 2019 ല്‍ ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക