Image

റോഡിലെ കുഴിയില്‍ വീണ് മരണം ; കരാര്‍ കമ്പനിക്കെതിരെ കേസ് 

ജോബിന്‍സ് Published on 08 August, 2022
റോഡിലെ കുഴിയില്‍ വീണ് മരണം ; കരാര്‍ കമ്പനിക്കെതിരെ കേസ് 

നെടുമ്പാശ്ശേരി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ കരാര്‍ കമ്പനിക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ദേശീയപാത കരാര്‍ കമ്പനി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെയാണ് കേസെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഹാഷിം എന്നയാളായിരുന്നു മരിച്ചത്. അറ്റകുറ്റ പണി നടത്തുന്നതില്‍ കമ്പനി വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി സ്വമേധയായെടുത്ത കേസ് എടുത്തിരുന്നു.. കഴിഞ്ഞ ദിവസം ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികനായ മരിച്ച പശ്ചാത്തലത്തിലാണ് കോടതി സ്വമേധയ കേസെടുത്തത്.

റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക