Image

ഒപ്പുണ്ട് ; ഒപിയിലില്ല ; മന്ത്രി കൈയ്യോടെ പൊക്കിയ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി

ജോബിന്‍സ് Published on 08 August, 2022
ഒപ്പുണ്ട് ; ഒപിയിലില്ല ; മന്ത്രി കൈയ്യോടെ പൊക്കിയ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് . എട്ട് ഡോക്ടര്‍മാര്‍ക്ക് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ആശുപത്രി സൂപ്രണ്ട് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മന്ത്രിയുടെ സന്ദര്‍ശന സമയം ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മന്ത്രി എത്തിയപ്പോള്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഒ പിയില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയില്‍ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടര്‍മാര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. ഈ ഡോക്ടര്‍മാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഈ വിഷയത്തില്‍ ഇതിനകം തന്നെ കെജിഎംഒഎ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ആസുപത്രിയില്‍ മരുന്നുകളില്ലാത്തതിന് ഡോക്ടര്‍മാരെയാണ് പഴിക്കുന്നതെന്നും തിരുവല്ലയില്‍ മന്ത്രി നടത്തിയത് ആള്‍ക്കൂട്ട വിചാരണയാണെന്നും ഇവര്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക