Image

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ് 

ജോബിന്‍സ് Published on 08 August, 2022
മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ് 

വീണ്ടും മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കേസില്ലാതെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. 

2017 ലാണ് സംഭവം. നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണുമായി യുഎഇ പൗരന്‍ നെടുമ്പാശേരി എയര്‍പ്പോട്ടില്‍ പിടിയിലാവുകയായിരുന്നു. സിഐഎസ്എഫ് ഇക്കാര്യത്തില്‍ പരാതി നല്‍കുകയും നെടുമ്പാശേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും നേരിട്ടിടപെട്ട് കേസില്ലാതെ ഇയാളെ വിട്ടയക്കുകയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക