Image

കേശവദാസപുരം കൊലപാതകം ; പ്രധാന പ്രതി ആദം അലി ഒളിവില്‍

ജോബിന്‍സ് Published on 08 August, 2022
കേശവദാസപുരം കൊലപാതകം ; പ്രധാന പ്രതി ആദം അലി ഒളിവില്‍

കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റില്‍ തളളിയ കേസിലെ പ്രധാന പ്രതി അന്യ സംസ്ഥാന തൊഴിലാളിയായ ആദം അലി.  പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ ഒളിവാലാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി നഗരം വിട്ടുപോയോ എന്നതില്‍ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. 

മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റില്‍ കൊണ്ടിട്ടു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക