Image

ബലാത്സംഗികളുടെ ഭാഷയില്‍ സംസാരിക്കരുത് ഗെലോട്ടിനോട് വനിതാ കമ്മീഷന്‍

ജോബിന്‍സ് Published on 08 August, 2022
ബലാത്സംഗികളുടെ ഭാഷയില്‍ സംസാരിക്കരുത് ഗെലോട്ടിനോട് വനിതാ കമ്മീഷന്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിനെതിരെയാണ് വനിതാ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.  

''നിര്‍ഭയയെ പരിഹസിച്ച രീതി ബലാത്സംഗ ഇരകളുടെ വികാരത്തെ വ്രണപ്പെടുത്തി.കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു' ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ എഎന്‍ഐയോട് പറഞ്ഞു. തികച്ചും ഉപയോഗശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം രാജസ്ഥാനില്‍ നിയമം കര്‍ശനമായി നടപ്പാക്കേണ്ടത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗം ചെയ്യുന്നവരെ തൂക്കിലേറ്റാനുള്ള നിയമം വന്നതിന് ശേഷം ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് അപകടകരമായ പ്രവണതയാണ് കാണിക്കുന്നതെന്നുമായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക