Image

കേരളകോണ്‍ഗ്രസുമായി ചേര്‍ന്ന് ഒതുക്കുന്നു ; കോട്ടയത്തും സിപിഎമ്മിനെ പഴിച്ച് സിപിഐ

ജോബിന്‍സ് Published on 07 August, 2022
കേരളകോണ്‍ഗ്രസുമായി ചേര്‍ന്ന് ഒതുക്കുന്നു ; കോട്ടയത്തും സിപിഎമ്മിനെ പഴിച്ച് സിപിഐ

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ തുടര്‍ക്കഥയായി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. ഇന്ന് ആരംഭിച്ച കോട്ടയം ജില്ലാ സമ്മേളനത്തിലാണ് സര്‍ക്കാരിനും സിപിഐഎം മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. സിപിഐഎം മന്ത്രിമാരില്‍ ചിലര്‍ ബൂര്‍ഷാ പാര്‍ട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു. 

എല്‍ഡിഎഫിന്റെ മാതൃക പദ്ധതി എച്ച്എന്‍എല്‍ വ്യവസായ മന്ത്രി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു. സില്‍വര്‍ ലൈന്‍ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐഎം സിപിഐയെ ഒതുക്കാന്‍ ശ്രമിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. കോട്ടയം ജില്ലയിലെ പലയിടത്തും സിപിഐഎം സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. കോട്ടയത്തല്ലാതെ കേരള കോണ്‍ഗ്രസിനെ കൊണ്ട് മുന്നണിക്ക് ഗുണമുണ്ടായില്ലെന്നുമാണ് വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക