Image

അസാധാരണ പ്രതിസന്ധി ;   നാളെ കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍

ജോബിന്‍സ് Published on 07 August, 2022
അസാധാരണ പ്രതിസന്ധി ;   നാളെ കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍

ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമാകുന്നു. നാളെ കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണ്ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. നിലവില്‍ ഗവര്‍ണ്ണര്‍ ഡല്‍ഹിയിലാണ് ഉള്ളത്. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. 

ഫലത്തില്‍ നാളെ ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം വീണ്ടും പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ്  ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. 

സര്‍ക്കാരിനെ മറികടന്ന് കേരള വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമനം നല്‍കിയ വിഷയത്തിലും വിശദീകരണം ചോദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക