Image

ഗാര്‍ഹിക പീഡനം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി

ജോബിന്‍സ് Published on 07 August, 2022
ഗാര്‍ഹിക പീഡനം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി. കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെ പരാതിയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാളുടെ ഭാര്യ പോലീസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയ്ക്കും പരാതി നല്‍കി. 

സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരമായി മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതി. രാജപുരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പി.എ. ആയിരുന്നു നോയല്‍ ടോം. 

ഇദ്ദേഹം മുമ്പ് രണ്ട് തവണ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക