Image

 കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ ഇടനിലക്കാരനും സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ തടവില്‍ 

ജോബിന്‍സ് Published on 07 August, 2022
 കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ ഇടനിലക്കാരനും സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ തടവില്‍ 

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥീരീകരിച്ച പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്‌ദേശി ജസീലും സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ തടവില്‍. ഇര്‍ഷാദ് നാട്ടിലെത്തിച്ച സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ജസീലിനേയും സംഘം തട്ടിക്കൊണ്ടു പോയത്. 

സ്വര്‍ണ്ണം കടത്തുകയും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയും ചെയ്ത 916 നാസറാണ് ജസിലിനേയും തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ക്രൂരമര്‍ദ്ദമനേറ്റ ഇയാളുടെ ദൃശ്യങ്ങള്‍ ഒരു മലയാളം ചാനല്‍ പുറത്ത് വിട്ടു. 

സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെയാണ് സ്വര്‍ണ്ണം കൊടുത്തുവിട്ട സ്വാലിഹിന്റെ സംഘം ഇഷാദിനെ പരിചയപ്പെടുത്തിയ ജസീലിനെ തടങ്കലിലാക്കി. ഇതിന് ശേഷമാണ് സ്വാലിഹ് നാട്ടിലേക്ക് വന്നതും ഇഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക