Image

ഇന്‍ഡിഗോ എന്നയല്ലല്ലോ ഞാന്‍ അവരെയല്ലെ വിലക്കിയത് : ജയരാജന്‍

ജോബിന്‍സ് Published on 07 August, 2022
ഇന്‍ഡിഗോ എന്നയല്ലല്ലോ ഞാന്‍ അവരെയല്ലെ വിലക്കിയത് : ജയരാജന്‍

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇ.പി. ജയരാജന് വിമാന കമ്പനിയായ ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും. എന്നാല്‍ ഇന്‍ഡിഗോയോടുള്ള ജയരാജന്റെ പിണക്കം ഇതുവരെ മാറിയിട്ടില്ല. താന്‍ എന്തായാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നാണ് ജയരാജന്റെ നിലപാട്. 

വിലക്കിയത് താനാണെന്നും തന്റെ വിലക്ക് ഉടന്‍ തീരില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വാര്‍ത്ത പുറത്ത് വന്ന വേളയില്‍ നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ച ജയരാജന്‍ പിന്നീട് യാത്രാവിലക്ക് ശരി വച്ച് ഇന്‍ഡിഗോക്കെതിരെ പ്രകോപിതനായി. നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പ്രതികരിച്ചത്.

രണ്ടുവിഭാഗങ്ങളുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിതിയാണ് ജയരാജന് മൂന്നാഴ്ചത്തേയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തേയ്ക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക