Image

ഇഡിയുടെ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനുള്ള തന്ത്രം മാത്രമാണെന്ന് തോമസ് ഐസക് 

ജോബിന്‍സ് Published on 07 August, 2022
ഇഡിയുടെ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനുള്ള തന്ത്രം മാത്രമാണെന്ന് തോമസ് ഐസക് 

തനിക്കെതിരെ ഇഡി നടത്തുന്ന നീക്കം മാധ്യമ ശ്രദ്ധ കിട്ടാനെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇഡിയുടെ നടപടിയില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്. തന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണം. വിവാദമാണ് നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ബൊഹീമിയന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ദ ട്രൈയല്‍ എന്ന നോവലിനെ ഉദ്ധരിച്ച്, തന്റെ അവസ്ഥയും ഇപ്പോള്‍ അത് പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നോവലില്‍ ചിലര്‍ ജോസഫ് കെയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, തുടര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെ അറസ്റ്റ് ചെയ്യപ്പെടുന്നു.

ഇപ്പോഴത്തെ സാഹചര്യം അതുപോലെയാണ്, നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം, പക്ഷെ എന്തിനാണെന്ന് പറയേണ്ടതിന്റെ ആവശ്യമില്ല. ഇത്തരം സംഭവങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറാണെന്നും മുന്‍ധനമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക