Image

തോമസ് ഐസക് ഇഡിയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരായേക്കില്ല

ജോബിന്‍സ് Published on 06 August, 2022
തോമസ് ഐസക് ഇഡിയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരായേക്കില്ല

ഇഡിയില്‍ നിന്നും രണ്ടാം തവണയും നോട്ടീസ് ലഭിച്ചെങ്കിലും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്ന് സൂചന. പകരം നിയമനടപടിയിലേയ്ക്ക് കടക്കാനാണ് സാധ്യത. ഇതിന്റെ ആദ്യ പടിയായി ഇഡിയ്ക്ക് രേഖാമൂലം വിശദമായ മറുപടി നല്‍കും.

ഇത് സംബന്ധിച്ച് പാര്‍ട്ടിയായിരിക്കും തീരുമാനം പ്രഖ്യാപിക്കുക തീരുമാനം തിങ്കളാഴ്ച തന്നെ ഉണ്ടാവാനാണ് സാധ്യത. ഇഡിയുടേത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഎം ആരോപണം. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.

കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഹാജരാകാനുള്ള സമന്‍സ് ഇ മെയില്‍ വഴി ലഭിച്ചു. ആദ്യ സമന്‍സും ഇതും തമ്മില്‍ വ്യത്യാസമുണ്ടെന്നും തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക