Image

കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുത് ;  അപേക്ഷ നല്‍കി അതിജീവിതയും പ്രോസിക്യൂഷനും

ജോബിന്‍സ് Published on 06 August, 2022
കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുത് ;  അപേക്ഷ നല്‍കി അതിജീവിതയും പ്രോസിക്യൂഷനും

നടിയെ ആക്രമിച്ച കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുതെന്നും കേസ് സിബിഐ കോടതിയില്‍ തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിതയും പ്രോസിക്യൂഷനും അപേക്ഷ നല്‍കി. ഇത് സംബന്ധിച്ച് ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്നില്‍ അതിജീവിതയും പ്രോസിക്യൂഷനും അപേക്ഷ സമര്‍പ്പിച്ചു.

ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. കേസ് ഫയല്‍ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് നിലപാട് അറിയിക്കാന്‍ കോടതി സമയം നല്‍കി. കേസ് ഈ മാസം 11 ന് വീണ്ടും പരിഗണിക്കും.

സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചിരുന്നില്ല. അതിജീവിത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ വനിത ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിന് നടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക