Image

ചാനല്‍ വിലക്ക് ; മറുപടി സത്യവാങ്മൂലം നല്‍കി മീഡിയ വണ്‍

ജോബിന്‍സ് Published on 06 August, 2022
ചാനല്‍ വിലക്ക് ; മറുപടി സത്യവാങ്മൂലം നല്‍കി മീഡിയ വണ്‍

സംപ്രേഷണ വിലക്കില്‍ വാര്‍ത്താവിനിമയ മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തിന് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി മീഡിയവണ്‍. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. 

വിലക്കിന്റെ കാരണം അറിയിക്കാത്തത് സ്വാഭാവിക നീതി നിഷേധമാണ്. ലൈസന്‍സ് പുതുക്കാതിരിക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളൊന്നുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് മീഡിയവണ്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്. 

വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക