Image

വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടിച്ചു ; ഒരാള്‍ക്ക് പരിക്ക് 

ജോബിന്‍സ് Published on 06 August, 2022
വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടിച്ചു ; ഒരാള്‍ക്ക് പരിക്ക് 

സംസ്ഥാനത്തെ തന്നെ പ്രമുഖ ബസ്റ്റാന്റുകളില്‍ ഒന്നായ വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടിച്ചു. രണ്ട് ബസിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരു ബസിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. 
എറണാകുളം ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവര്‍ സിജുവിനാണ് പരിക്കേറ്റത്. 

സമയം സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് മരട് പൊലീസ് പറഞ്ഞു. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട് അത് സര്‍വീസ് റോഡിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചാണ് കത്തിക്കുത്ത് ഉണ്ടായത്. സംഭവത്തില്‍ മറ്റൊരു ബസിലെ ജീവനക്കാരനായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. 

ഏറെ തിരക്കുള്ള സമയത്തെ ചോരക്കളി കുടിക്കളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരെ ഭീതിയിലാക്കി. എറണാകുളത്തെ സിറ്റി സര്‍വ്വീസുകളിലടക്കം സമയത്തെ ചൊല്ലി ജീവനക്കാര്‍ തമ്മിലുല്‍ തര്‍ക്കങ്ങളുണ്ടാകുന്നത് നിത്യ സംഭവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക