Image

കെഎസ്ആര്‍ടിസി സര്‍വ്വീസ് വെട്ടിച്ചുരുക്കിയതില്‍ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ജോബിന്‍സ് Published on 06 August, 2022
കെഎസ്ആര്‍ടിസി സര്‍വ്വീസ് വെട്ടിച്ചുരുക്കിയതില്‍ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഡീസല്‍ പ്രതി,ന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതില്‍ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ടാവശ്യപ്പെട്ടു. സിഎംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സംസ്ഥാനത്ത് ഇന്ന് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വ്വീസുകളില്‍ 25 ശതമാനം മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. 

ഡീസല്‍ ലഭിക്കാതിരിക്കുകയും കാലാവസ്ഥ പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം കുറയുകയും ചെയ്തതോടെയായിരുന്നു സര്‍വ്വീസുകള്‍ താത്ക്കാലികമായി വെട്ടി കുറയ്ക്കാന്‍ സിഎംഡി ഉത്തരവിട്ടത്. ചെവ്വാഴ്ചയോടെ പ്രതിസന്ധി പരിഹരിച്ച് പഴയ രീതിയിലാകാന്‍ സാധിക്കുമെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. 

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ഡീസല്‍ ഉപഭോഗം, കിലോമീറ്റര്‍ ഓപറേഷന്‍ എന്നിവ കുറച്ചും വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയും ഡീസല്‍ ക്ഷാമത്തെ നേരിടാനായിരുന്നു കെ.എസ്.ആര്‍.ടി.സി ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക