റോഡിലെ കുഴികള്‍ നാട്ടില്‍ ഏറെ ചര്ച്ചായകുമ്പോഴും ദേശിയ പാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പറവൂര്‍ സ്വദേശി ഹാഷിം ആണ് മരിച്ചത്. അങ്കമാലിയ്ക്കടുത്ത് അത്താണിയിലാണ് സംഭവം.
റോഡിലെ കുഴിയില്‍ വീണ ഹാഷിമിനുമേല്‍ ഒരു ലോറി കയറി ഇറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.
അങ്കമാലി ടെല്‍ക്ക് കവലയിലെ 'ഹോട്ടല്‍ ബദ്രിയ്യ'യുടെ ഉടമയാണ് മരിച്ച ഹാഷിം. ജോലി കഴിഞ്ഞ് മടങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാടുകാര് പ്രതിഷേധിച്ചു.