Image

വെള്ളാപ്പള്ളി ജലീലിനെ വെള്ളപൂശുന്നത് ആര്‍ക്കു വേണ്ടി ?

ജോബിന്‍സ് Published on 06 August, 2022
വെള്ളാപ്പള്ളി ജലീലിനെ വെള്ളപൂശുന്നത് ആര്‍ക്കു വേണ്ടി ?

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുന്‍ മന്ത്രി കെ.ടി. ജലീല്‍ മുസ്ലീം സമുദായത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ മുസ്ളീം സമുദായത്തില്‍പെട്ടയാളെ വൈസ് ചാന്‍സലറാക്കണമെന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ അവശ്യമായിരുന്നുവെന്നും അദ്ദേഹം അത് വഴി മുസ്ളീം സമുദായത്തിന് വേണ്ടി നിലകൊള്ളുകയുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

എന്നാല്‍ ഈ നിയമനത്തിനെതിരെ അന്ന് ശക്തമായ എതിര്‍പ്പ് എസ്എന്‍ഡിപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളത്തെ വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. 

മാധ്യമം പത്രം ഗള്‍ഫില്‍ നിരോധിക്കാന്‍ കത്ത്് നല്‍കിയ സംഭവത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ ജലീലിനു നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതൊന്ന് തണുപ്പിക്കുന്നതിനായാണ് ഇപ്പോളത്തെ നീക്കങ്ങളെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക