Image

അമിത വേഗതയിലെത്തിയ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

ജോബിന്‍സ് Published on 05 August, 2022
അമിത വേഗതയിലെത്തിയ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ പാഞ്ഞു വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അശ്വിനി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. അശ്വിനിയെ ഹോസ്പിറ്റലില്‍ കാണിക്കുന്നതിനായാണ് ഇവര്‍ ബൈക്കില്‍ പോയത്. ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാറശാല കരാളിയിലായിരുന്നു നാടിനെ നടുക്കി പിഞ്ചോമനയുടെ ജീവനെടുത്ത് അപകടമുണ്ടായത്. 

മോട്ടോര്‍ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറും ആശുപത്രിയില്‍ ചികിത്സ തേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക