Image

ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകണം ; എംപിമാരോട് ഉപരാഷ്ട്രപതി

ജോബിന്‍സ് Published on 05 August, 2022
ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകണം ; എംപിമാരോട് ഉപരാഷ്ട്രപതി

സുപ്രധാന റൂളിംഗുമായി രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായി്ഡു. ക്രിമിനല്‍ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ എംപിമാര്‍ ഹാജരാകേണ്ടതുണ്ടെന്നാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്,  ക്രിമിനല്‍ കേസുകളില്‍ ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയായി രാജ്യസഭാ അധ്യക്ഷന്‍ റൂളിങ് നല്‍കി.

വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടയില്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. എന്നാല്‍ സിവില്‍ കേസുകളില്‍ മാത്രമാണ് എംപിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്നും വെങ്കയ്യനായിഡു വ്യക്തമാക്കി.

രാജ്യസഭാധ്യക്ഷന്റെ റൂളിംഗ് വന്നതോടെ ഇനി മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗേ ഇഡിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക