Image

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; ഇന്ന് സര്‍വ്വീസ് നടത്തുന്നത് 50 % ഓര്‍ഡിനറി ബസുകള്‍ മാത്രം

ജോബിന്‍സ് Published on 05 August, 2022
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; ഇന്ന് സര്‍വ്വീസ് നടത്തുന്നത് 50 % ഓര്‍ഡിനറി ബസുകള്‍ മാത്രം

സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും.

ഇന്ധന കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി 100 കോടിയോളം രൂപ നല്‍കാനുണ്ടെന്നാണ് കണക്കുകള്‍. ദൈനംദിന ചെലവുകള്‍ക്കായി ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയെ സംബന്ധിച്ചടത്തോളം ഈ ബാധ്യ താങ്ങാവുന്നതിലുമപ്പുറമാണ്. സര്‍ക്കാര്‍ സഹായം കൊണ്ട് മാത്രമെ കോര്‍പ്പറേഷന് ഒരടി മുന്നോട്ട് വയ്ക്കാന്‍ സാധിക്കൂ.

ഇതിനിടെ കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ സൂചനയായാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തലാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കെഎസ്ആര്‍ടിസി മരണത്തിലേക്ക് അടുക്കുകയാണ്. ലാഭത്തിലുള്ള സര്‍വീസുകള്‍ സ്വിഫ്റ്റിലാക്കിയപ്പോള്‍ നഷ്ടം 5 ഇരട്ടിയായി ഉയര്‍ന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക