Image

സര്‍ക്കാരിന് തിരിച്ചടി ; കന്യാസ്ത്രികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ജോബിന്‍സ് Published on 05 August, 2022
സര്‍ക്കാരിന് തിരിച്ചടി ; കന്യാസ്ത്രികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

കത്തോലിക്കാ സഭയിലെ രണ്ട് കന്യാസ്ത്രികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക പീഡന ആരോപണ ഉന്നയിച്ച കന്യാസ്ത്രിയുടെ ചിത്രം മാധ്യമങ്ങള്‍ അയച്ചു നല്‍കിയ കേസിലാണ് നടപടി.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പീഡനക്കേസിലെ പരാതിക്കാരിയുടെ ചിത്രം അയച്ച് നല്‍കിയതിനെതിരെയായിരുന്നു കുറവിലങ്ങാട് പോലീസ് കേസെടുത്തത്. എന്നാല്‍ ഈ കേസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രം അയച്ച് നല്‍കിയത് സ്വകാര്യ സംഭാഷണമായി കാണാനാകില്ലെന്ന് നീരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിലെ ചില പരാമര്‍ശങ്ങളോട് വിയോജിച്ചു കൊണ്ടാണ് ഹര്‍ജി ത്ള്ളിയത്. വിശദമായ ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. 
 
സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍ . അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ കന്യാസ്ത്രീകള്‍ അയച്ച ഇ മെയിലില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രങ്ങളും വിവരങ്ങളും വെളിപ്പെടുത്തിയെന്നായിരുന്നു കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക